Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Penguin India

നരവനെയുടെ പുസ്തകം; പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടില്ലെന്ന് പെ​​​ൻ​​​ഗ്വി​​​ൻ ഇ​​​ന്ത്യ, നി​​​ല​​​വി​​​ൽ ല​​​ഭ്യ​​​മാ​​​ണെന്ന് രാ​​​ഹു​​​ൽ ഗാന്ധി

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ര​​​സേ​​​നാ മു​​​ൻ മേ​​​ധാ​​​വി എം.​​​എം. ന​​​ര​​​വ​​​നെ​​​യു​​​ടെ ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പു​​​ക​​​ളെ​​​ച്ചൊ​​​ല്ലി​​​യു​​​ള്ള വി​​​വാ​​​ദം ക​​​ന​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ദ്ദേ​​​ഹം എ​​​ഴു​​​തി​​​യ പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചോ ഇ​​​ല്ല​​​യോ എ​​​ന്ന​​​തി​​​ൽ ത​​​ർ​​​ക്കം മു​​​റു​​​കി.

ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യ ന​​​ര​​​വ​​​നെ​​​യു​​​ടെ "ഫോ​​​ർ സ്റ്റാ​​​ർ​​​സ് ഓ​​​ഫ് ഡെ​​​സ്റ്റി​​​നി' എ​​​ന്ന പു​​​സ്ത​​​കം ത​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് പ്ര​​​മു​​​ഖ പ്ര​​​സാ​​​ധ​​​ക ക​​​ന്പ​​​നി​​​യാ​​​യ പെ​​​ൻ​​​ഗ്വി​​​ൻ ഇ​​​ന്ത്യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്പോ​​​ൾ പു​​​സ്ത​​​കം ആ​​​മ​​​സോ​​​ണി​​​ൽ ല​​​ഭ്യ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ രാ​​​ഹു​​​ൽ ത​​​ന്‍റെ വാ​​​ദ​​​ത്തെ സാ​​​ധൂ​​​ക​​​രി​​​ക്കാ​​​നാ​​​യി 2023ൽ ​​​ന​​​ര​​​വ​​​നെ പു​​​സ്ത​​​ക​​​ത്തെ പ​​​ര​​​സ്യ​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ട്വീ​​​റ്റും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം ഇ​​​തു​​​വ​​​രെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ത്ത പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ​​​മു​​​ള്ള പ്ര​​​സാ​​​ധ​​​ക​​​ർ ത​​​ങ്ങ​​​ളാ​​​ണെ​​​ന്നും പു​​​സ്ത​​​കം പ്രി​​​ന്‍റ് രൂ​​​പ​​​ത്തി​​​ലോ ഡി​​​ജി​​​റ്റ​​​ൽ രൂ​​​പ​​​ത്തി​​​ലോ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ വി​​​വി​​​ധ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​നു​​​ പി​​​ന്നാ​​​ലെ പെ​​​ൻ​​​ഗ്വി​​​ൻ ഇ​​​ന്ത്യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ച​​​ത്.

പെ​​​ൻ​​​ഗ്വി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ രാ​​​ഹു​​​ൽ സ​​​ഭ​​​യി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ആ​​​ധി​​​കാ​​​രി​​​ക​​​ത​​​യെ​​​പ്പ​​​റ്റി ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പു​​​സ്ത​​​കം ആ​​​മ​​​സോ​​​ണി​​​ൽ ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് രാ​​​ഹു​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തും ത​​​ന്‍റെ വാ​​​ദം സ​​​ത്യ​​​മാ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ക്കാ​​​ൻ ന​​​ര​​​വ​​​നെ​​​യു​​​ടെ 2023ലെ ​​​ട്വീ​​​റ്റ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തും.

"ഹ​​​ലോ സു​​​ഹൃ​​​ത്തു​​​ക്ക​​​ളേ, എ​​​ന്‍റെ പു​​​സ്ത​​​കം നി​​​ല​​​വി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ലി​​​ങ്ക് ഫോ​​​ളോ ചെ​​​യ്യൂ' എ​​​ന്നാ​​​യി​​​രു​​​ന്നു പു​​​സ്ത​​​കം പ്രീ-​​​ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യാ​​​നു​​​ള്ള കു​​​റി​​​പ്പോ​​​ടെ​​​യു​​​ള്ള ഫോ​​​ട്ടോ​​​യ്ക്കൊ​​​പ്പം ന​​​ര​​​വ​​​നെ ട്വീ​​​റ്റ് ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഇ​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പെ​​​ൻ​​​ഗ്വി​​​നാ​​​ണോ മു​​​ൻ ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി​​​യാ​​​ണോ സ​​​ത്യം പ​​​റ​​​യു​​​ന്ന​​​തെ​​​ന്ന് നി​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്ന് രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ, “പ്രീ-​​​ഓ​​​ർ​​​ഡ​​​റി​​​നാ​​​യി ല​​​ഭ്യ​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു​​​വെ​​​ന്ന് അ​​​ർ​​​ഥ​​​മി​​​ല്ലെ​​​ന്ന്” പെ​​​ൻ​​​ഗ്വി​​​ൻ ഇ​​​ന്ത്യ പ്ര​​​സ്താ​​​വ​​​ന പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

എ​​​ന്നാ​​​ൽ, പു​​​സ്ത​​​കം വി​​​ദേ​​​ശ​​​ത്തു ല​​​ഭ്യ​​​മാ​​​ണെ​​​ന്നും അ​​​വി​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന ക​​​ഴി​​​ഞ്ഞ നാ​​​ലി​​​ന് രാ​​​ഹു​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​നി​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ വി​​​വി​​​ധ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​ൽ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Latest News

Corehub Up